വാര്‍ഷിക പദ്ധതി 2026-27
ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ആരോഗ്യം, ഭവനനിർമ്മാണം, സാമൂഹ്യ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, സ്ത്രീ-ശിശു ക്ഷേമം, പട്ടികജാതി വികസനം എന്നിവയ്ക്ക് പ്രധാന പ്രാധാന്യം നൽകിയിട്ടുണ്ട്. എഫ്.എച്ച്.സി.യ്ക്ക് മരുന്ന് വാങ്ങൽ, പാലിയേറ്റീവ് കെയർ, ആയുർവേദ ആശുപത്രി വികസനം, ലൈഫ് മിഷൻ ഭവനപദ്ധതി, ഭവന നവീകരണം, അങ്കണവാടി പോഷകാഹാര പദ്ധതി, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ പദ്ധതികൾ, സോളാർ ലൈറ്റുകൾ, കുടിവെള്ള വിതരണം, സ്മാർട്ട് ഗ്രാമ വികസനം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, യുവജന-കായിക പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. വിവിധ വിഭാഗങ്ങൾക്കായി ആകെ ₹2.569 കോടി (₹2,56,90,000) രൂപയുടെ പദ്ധതിവിഹിതമാണ് വകയിരുത്തിയിരിക്കുന്നത്